ഐഎന്‍ടിയുസി മുള്ളന്‍കൊല്ലി മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
പുല്‍പ്പള്ളി: ഐഎന്‍ടിയുസി മുള്ളന്‍കൊല്ലി മണ്ഡലം കണ്‍വന്‍ഷന്‍ പെരിക്കല്ലൂര്‍ വ്യാപാര ഭവനില്‍ നടത്തി. ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍മൂലം കര്‍ഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നു അദ്ദേഹം പറഞ്ഞു. നയങ്ങള്‍ തൊഴിലാളി സൗഹൃദമാക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് മനോജ് ഉതുപ്പാന്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, പി.എന്‍. ശിവന്‍, മണി പാമ്പനാല്‍, സി.എ. ഗോപി, തങ്കച്ചന്‍ കാനാട്ടുമല എന്നിവര്‍ സംസാരിച്ചു.





Leave a Reply