May 4, 2026

മികച്ച നേട്ടം കൈവരിച്ച പഴൂര്‍ സെന്റ്: ആന്റണിസ് സ്‌കൂളിലെ വിജയികളെ ആദരിച്ചു

0
site-psd-396
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : പഴൂര്‍ സെന്റ് ആന്റണീസ് യു.പി.സ്‌കൂളില്‍ നടന്ന ബത്തേരി ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ വിജയികളായവരെ മെഡലും, സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.യു.പി വിഭാഗം ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും, പ്രവൃത്തി പരിചയമേളയില്‍ നാലാം സ്ഥാനവും, സാമൂഹ്യശാസ്ത്രം, ഐ ടി, ഗണിതം എന്നീ വിഭാഗങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച പഴൂര്‍ സെന്റ്: ആന്റണി സ് സ്‌കൂളിലെ വിജയികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് മേച്ചരില്‍ ഉപഹാരം നല്‍കി ആദരിച്ചു.

പി ടി എ പ്രസിഡണ്ട് ചാള്‍സ് ,ഹെഡ്മാസ്റ്റര്‍ കെ.ജി ജോണ്‍സണ്‍ ,സീനിയര്‍ അധ്യാപകന്‍ അലക്‌സ് മാത്യു ,ഷില്‍ന കെ.എസ്, ജോയ്‌സ് ജോസഫ് ,ദീപ എന്‍ മാത്യു ,സാന്ദ്ര .റ്റി.ഒ ,ആയിഷ കെ.എ ,സിസ്റ്റര്‍ സിനി .എം.എം,സ്‌കൂള്‍ ലീഡര്‍ സഞ്ജിത് സാജന്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *