മികച്ച നേട്ടം കൈവരിച്ച പഴൂര്‍ സെന്റ്: ആന്റണിസ് സ്കൂളിലെ വിജയികളെ ആദരിച്ചു
ബത്തേരി : പഴൂര്‍ സെന്റ് ആന്റണീസ് യു.പി.സ്കൂളില്‍ നടന്ന ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ വിജയികളായവരെ മെഡലും, സര്‍ട്ടിഫിക്കറ്റും നല്കി ആദരിച്ചു.യു.പി വിഭാഗം ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും, പ്രവൃത്തി പരിചയമേളയില്‍ നാലാം സ്ഥാനവും, സാമൂഹ്യശാസ്ത്രം, ഐ ടി, ഗണിതം എന്നീ വിഭാഗങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച പഴൂര്‍ സെന്റ്: ആന്റണി സ് സ്കൂളിലെ വിജയികള്‍ക്ക് സ്കൂള്‍ മാനേജര്‍ ഫാ. ജോസ് മേച്ചരില്‍ ഉപഹാരം നല്കി ആദരിച്ചു.
പി ടി എ പ്രസിഡണ്ട് ചാള്‍സ് ,ഹെഡ്മാസ്റ്റര് കെ.ജി ജോണ്സണ് ,സീനിയര്‍ അധ്യാപകന് അലക്സ് മാത്യു ,ഷില്‍ന കെ.എസ്, ജോയ്സ് ജോസഫ് ,ദീപ എന്‍ മാത്യു ,സാന്ദ്ര .റ്റി.ഒ ,ആയിഷ കെ.എ ,സിസ്റ്റര്‍ സിനി .എം.എം,സ്കൂള്‍ ലീഡര്‍ സഞ്ജിത് സാജന് പ്രസംഗിച്ചു.





Leave a Reply