May 25, 2026

കോണ്‍ഫെഡറസി ഓഫ് ഡിഫറന്റലി എബിള്‍ഡ് എംപ്ലോയീസ് വയനാട് ഭാരവാഹികളെ തിരഞ്ഞെടുത്തു

0
site-psd--469
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഭിന്ന ശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ കോണ്‍ഫെഡറസി ഓഫ് ഡിഫറെന്റ്ലി എബിള്‍ഡ് എംപ്ലോയീസ് വയനാട്ജില്ലാ പ്രസിഡന്റായി അനില്‍കുമാറിനെയും ജില്ലാ സെക്രട്ടറിയായി ഹുസൈനെയും ജില്ലാ ട്രഷററായി ഷിജു കാരുണ്യമാതായെയും തിരഞ്ഞെടുത്തു.ബത്തേരി വൃദ്ധ ഭിന്നശേഷി പാര്‍ക്കില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്.

ഭിന്നശേഷിക്കാര്‍ക്ക് 2016 ലെ ഭിന്നശേഷി നിയമം പ്രകാരം ഏര്‍പ്പെടുത്തിയ 4% പ്രൊമോഷന്‍ എല്ലാ വകുപ്പുകളിലും മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, ഭിന്നശേഷിക്കാര്‍ക്കു അര്‍ഹമായ പ്രൊമോഷന്‍ സമയബദ്ധിതമായി നടപ്പിലാക്കുക, എല്ലാ ഓഫീസുകളും ഭിന്നശേഷി സൗഹൃദം ആക്കുക, റാമ്പ് ഭിന്നശേഷിക്കാരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേകം സ്ഥലം ഏര്‍പ്പെടുത്തുക,
കണ്‍വെന്‍സ് അലവന്‍സ് 3000 രൂപയായി കൂട്ടുക, ശബളപരിഷ്‌കാരണം ഉടന്‍ നടപ്പിലാക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സി.ഡി.എ.ഇ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *