നാടിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള വികസനമുന്നേറ്റം മാതൃകാപരമെന്ന് മന്ത്രി ഒ.ആര്‍ കേളു
നാടിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച് എടവക ഗ്രാമ പഞ്ചായത്തിന് കൈമാറിയ കല്ലോടി ടോയ്‌ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്തിന്റെ കനിവ് സഞ്ചരിക്കുന്ന സാന്ത്വന പരിപാലനം, സഞ്ചരിക്കുന്ന മൃഗാശുപത്രി, ഷീ ലോഡ്ജ് തുടങ്ങിയ പദ്ധതികള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ളവയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ മൂളിത്തോടില്‍ ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മാനന്തവാടി തലശ്ശേരി റോഡിന് സമീപം വിശാലമായ ടേക്ക് എ ബ്രേക്ക് വിശ്രമ മന്ദിരം, വനിത സമുച്ചയം എന്നിവയുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. വികസനം നേട്ടങ്ങള്‍ കൈവരിക്കുന്നതിനായി എല്ലാ ജനപ്രതിനിധികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ നേട്ടങ്ങളെന്നും മന്ത്രി പറഞ്ഞു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായ പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് അംഗം കെ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാന്‍, എടവക ഗ്രാമപഞ്ചായത്ത് അംഗം ജംസീറ ഷിഹാബ്, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply