പോലീസ് സ്മൃതി ദിനം; വീരചരമം പ്രാപിച്ചവര്‍ക്ക് വയനാട് പോലീസിന്റെ സ്മരണാഞ്ജലി
കല്‍പ്പറ്റ: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങള്‍ക്ക് സ്മരണാഞ്ജലികളര്‍പ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സ്മൃതി ദിനം ആചരിച്ചു. ഇന്നലെ രാവിലെ ഡി.എച്ച്.ക്യൂ ക്യാമ്പില്‍ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന്റെ നേതൃത്വത്തില്‍ അനുസ്മരണ ദിന പരേഡ് നടന്നു. ജില്ലാ പോലീസ് മേധാവി സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.സബ് ഇന്‍സ്പെക്ടര്‍ ജോസ് ജോര്‍ജ് പരേഡ് കമാണ്ടറായിരുന്നു.01.09.2024 മുതല്‍ 31.08.2025 വരെ ഡ്യൂട്ടിക്കിടയില്‍ മരണമടഞ്ഞ രാജ്യത്തെ 191 സേനാംഗങ്ങളുടെ പേരുവിവരങ്ങള്‍ വായിച്ച് ആദരാഞ്ജലികളര്‍പ്പിച്ചു.
1959-ലെ ഇന്ത്യാ-ചൈന തര്‍ക്കത്തില്‍ ലഡാക്കിലെ ഹോട്ട് സ്പ്രിംഗില്‍ വച്ച് കാണാതായ പോലീസ് സേനാംഗങ്ങളെ കണ്ടെത്താന്‍ പോയ പോലീസ് സംഘത്തിന് നേരെ ചൈനീസ് സൈന്യം നടത്തിയ അക്രമണത്തിനിടെ ചെറുത്തു നിന്ന പത്ത് പൊലീസുകാര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടി വന്നു. ഇവരുടെ സ്മരണാര്‍ത്ഥമാണ് ഒക്ടോബര്‍ 21ന് രാജ്യമെങ്ങും പോലീസ് സ്മൃതിദിനമായി ആചരിക്കുന്നത്.
ജില്ലാ പോലീസ് അഡീഷണല്‍ എസ്.പി എന്‍.ആര്‍. ജയരാജ്, ഡിവൈ.എസ്.പിമാരായ കെ.ജെ. ജോണ്‍സണ്‍(ഡി സി.ആര്‍. ബി), എം.എം. അബ്ദുല്‍ കരീം(സ്പെഷ്യല്‍ ബ്രാഞ്ച്), വി.കെ. വിശ്വംഭരന്‍(മാനന്തവാടി സബ് ഡിവിഷന്‍), കെ.കെ. അബ്ദുള്‍ ഷെരീഫ്(ബത്തേരി സബ് ഡിവിഷന്‍), പി.എല്‍. ഷൈജു(കല്‍പ്പറ്റ സബ് ഡിവിഷന്‍) വിവിധ സ്റ്റേഷനുകളിലെയും യൂണിറ്റുകളിലെയും ഇന്‍സ്പെക്ടര്‍മാര്‍ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു.





Leave a Reply