May 5, 2026

വയനാട് ടൂറിസം അസോസിയേഷന്‍ മേപ്പാടി യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

0
site-psd-477
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി:വയനാട് ടൂറിസം അസോസിയേഷന്‍ മേപ്പാടി യൂണിറ്റ് കണ്‍വെന്‍ഷനും ഭാരവാഹി തിരഞ്ഞെടുപ്പും മേപ്പാടിയില്‍ ഡാസ്സില്‍ വില്ല റിസോര്‍ട്ടില്‍ സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി സൈഫ് വൈത്തിരി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.മേപ്പാടി യൂണിറ്റ് സെക്രട്ടറി പട്ടു വിയ്യനാടന്‍ സ്വാഗതം ആശംസിച്ചു.അസോസിയേഷന്‍ വൈസ് പ്രസിഡന്റായ സുമ പള്ളിപ്രം അധ്യക്ഷയായി.കണ്‍വെന്‍ഷന്റെ ഭാഗമായി വിവിധ വിഷയങ്ങളിലായി ക്ലാസുകള്‍ സംഘടിപ്പിച്ചു.

ജോസ് രമേശ് നന്ദി അറിയിച്ചു.പഞ്ചായത്ത് ലൈസന്‍സ് സംബന്ധമായ ക്ലാസ് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി ഷൈജു നടത്തി,പോലീസ് ക്ലിയറന്‍സ് ക്ലാസ് മേപ്പാടി പോലീസ് ഉദ്യോഗസ്ഥന്‍ സിവില്‍ പോലീസ് ഓഫ്സര്‍ അനസ് എടുത്തു,ഹോസ്പിറ്റാലിറ്റി ട്രെയിനിങ് ക്ലാസ് ഫസില്‍ യൂസുഫ് കൈകാര്യം ചെയ്തു,ഫസ്റ്റ് എയ്ഡ് ക്ലാസ് ഡോക്ടര്‍ അജിത് കുമാര്‍ ആസ്റ്റര്‍ വിസ് ഓര്‍ത്തോ ഹെഡ് എടുത്തു,ബോച്ചേ ബ്രഹ്‌മി ടീ വിതരണം നടന്നു ബോച്ചേ ഗ്രൂപ്പ് ഓഫ് കമ്പനി ബിസ്സിനെസ്സ് ഹെഡ് അന്‍ഷാദ് അലി, പേര്‍സണല്‍ സെക്രട്ടറി ജിമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വയനാട് ടൂറിസം അസോസിയേഷന്‍ ജില്ലാ ചെയര്‍മാന്‍ സൈതലവി കെ പി, മനോജ് മേപ്പാടി, സജി മാളിയേക്കല്‍ ആശംസകള്‍ പറഞ്ഞു.വിവിധ യൂണിറ്റ് അംഗങ്ങളും ടൂറിസം പ്രവര്‍ത്തകരും പങ്കെടുത്തു.പരിപാടി വിജയകരമായി സമാപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *