May 3, 2026

ആയുര്‍വേദ ഡിസ്‌പെന്‌സറിയില്‍ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചു

0
site-psd-519
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:മൂപ്പൈനാട് ആയുര്‍വേദ ഡിസ്‌പെന്‌സറിയില്‍ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചു.ആയുഷ് മേഖലയില്‍ സര്‍ക്കാര്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂപ്പൈനാട് ആയുര്‍വേദ ഡിസ്‌പെന്‌സറിയില്‍ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചത്. വിവിധ ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം ഓണ്‍ലൈനായി നിര്‍വഹിച്ചു.ഭാരതീയ ചികിത്സാവകുപ്പിലെ 25 ചികിത്സാകേന്ദ്രങ്ങളിലും ഹോമിയോപ്പതി വകുപ്പിലെ 21 ചികിത്സാകേന്ദ്രങ്ങളിലും ആണ് 2 കോടി രൂപ ചിലവില്‍ നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ സര്‍ക്കാര്‍ ഫിസിയോതെറാപ്പി യൂണിറ്റുകള്‍ ആരംഭിച്ചത്.

ആയുര്‍വേദത്തെയും ഫിസിയോതെറാപ്പിയെയും ഏകോപിപ്പിച്ച് രോഗികള്‍ക്ക് സമഗ്രമായ സേവനം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരോഗ്യ പരിചരണ രംഗത്ത് ഗുണനിലവാരം ഉയര്‍ത്താന്‍ സഹായകമാകും എന്ന് ഉറപ്പാണ് . മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഉണ്ണികൃഷ്ണന്‍ ചടങ്ങിന് അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ സാലിം, ഷൈബാന്‍ സലാം , എ. കെ റഫീഖ് , ഡയാന മച്ചാഡോ , മെഡിക്കല്‍ ഓഫീസര്‍ ഡോ രേഖ സി എന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *