May 3, 2026

വയനാടിന്റെ പുരോഗതിക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച അനിവാര്യം:ടി.സിദ്ദീഖ് എം.എല്‍.എ

0
site-psd-518
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാടിന്റെ സമഗ്ര പുരോഗതിക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തെ വികസനം അനിവാര്യമാണെന്ന് എം.എല്‍.എ ടി. സിദ്ദീഖ് അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളും അവസരങ്ങളും പ്രയോജനപ്പെടുത്തി മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ആരംഭിച്ച യൂ.ജി.സി നെറ്റ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ ഡബ്ല്യു.എം.ഒ പ്രസിഡന്റ് പി.പി.എ. ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി.

മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങളും പഠനകേന്ദ്രങ്ങളും ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായകരമാകണമെന്നും എം എല്‍ എ പറഞ്ഞു. വിവിധ വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ പരിശീലന പദ്ധതികളും കേന്ദ്രങ്ങളും ജില്ലയില്‍ കൂടുതല്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ജി. പോള്‍ അധ്യക്ഷത വഹിച്ചു. സെന്റര്‍ കോര്‍ഡിനേറ്റര്‍ പി. കബീര്‍, സിബി ജോസഫ്, പി. ഷബീറലി, മുഹമ്മദ് റാഫി, ഡോ. ഷിബിന എം, ഡോ. ശബ്നം, മഹ്‌മൂദ് അസ്ലം, മുഹമ്മദ് ഷബീര്‍ എം.പി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *