May 3, 2026

അതിദാരിദ്ര്യമുക്ത പഞ്ചായത്തായി വൈത്തിരി

0
site-psd-539
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷാണ് പ്രഖ്യാപനം നടത്തിയത്. 14 വാര്‍ഡുകളില്‍ നിന്ന് കണ്ടെത്തിയ 29 അതിദരിദ്ര കുടുംബങ്ങളില്‍ ഭൂമിയും വീടും ഇല്ലാത്ത നാല് കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കി. മൂന്ന് കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചു. അതില്‍ ഒരു വീടിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
ഭവനപുനരുദ്ധാരണം ആവശ്യമായ ആറ് കുടുംബങ്ങളില്‍ അഞ്ച് പേരുടെ ഭവനപുനരുദ്ധാരണം പൂര്‍ത്തിയായി.ഒരു കുടുംബത്തിന് അഡ്വാന്‍സ് തുക കൈമാറുകയും ഭവനപുനരുദ്ധാരണം പുരോഗമിക്കുകയും ചെയ്യുന്നു.

വരുമാനരഹിതരായ ഏഴ് കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗമായി കോഴി വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, പെട്ടിക്കട, ടെക്‌സ്‌റ്റൈല്‍സ് എന്നിവയിലൂടെ വരുമാനം കണ്ടെത്തുന്നതിന് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതി മുഖേന ഫണ്ട് നല്‍കി. ചികിത്സ സഹായം ആവശ്യമുള്ളവരില്‍ 16 പേര്‍ക്ക് നിലവില്‍ പാലിയേറ്റിവ് കെയര്‍ മുഖേനയും പ്രാഥമിക ആരോഗ്യകേന്ദ്രം മുഖേനയും ചികിത്സ സഹായം നല്‍കി വരുന്നു. വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷയായ പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് അംഗം എല്‍സി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ ദേവസി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ് സജീഷ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *