May 3, 2026

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്:ഡാനിയേല്‍ ദമ്പതികള്‍ ജെആര്‍ ഓഫീസ് പടിക്കല്‍ സമരം തുടരുന്നു

0
IMG_20251025_101432
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ ക്രമക്കേടുകള്‍ നടന്നതുമൂലം കടക്കെണിയില്‍ അകപ്പെട്ട പുല്‍പ്പള്ളി കേളക്കവല പറമ്പേക്കാട്ട് ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികള്‍
കൈനാട്ടിയില്‍ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയത്തിനു മുമ്പില്‍ സത്യഗ്രഹം തുടരുന്നു. വായ്പ വിതരണത്തിലെ ക്രമക്കേടുകള്‍ മൂലം ബാങ്കിനുണ്ടായ നഷ്ടം തിരിച്ചുുപിടിക്കുന്നതിന് സഹകരണ വകുപ്പ് പുറത്തിറക്കാനിരിക്കുന്ന സര്‍ചാര്‍ജ് ഉത്തരവില്‍ തങ്ങളെയും ഉള്‍പ്പെടുത്തുക, ബാങ്കില്‍ പണയപ്പെടുത്തിയ പ്രമാണങ്ങള്‍ തിരികെ ലഭ്യമാക്കുക, മുഴുവന്‍ വായ്പ ക്രമക്കേട് ഇരകള്‍ക്കും നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച സമരമാണ് തുടരുന്നത്. ആവശ്യങ്ങളില്‍ തീരുമാനമാകാതെ സത്യഗ്രഹം അവസാനിപ്പിക്കില്ലെന്നു ദമ്പതികള്‍ വ്യക്തമാക്കി. ഒരു രൂപ പോലും വായ്പ ലഭിച്ചില്ലെന്നും നിലവില്‍ ബാങ്ക് രേഖകള്‍ അനുസരിച്ച് 76 ലക്ഷം രൂപയാണ് ബാധ്യതയെന്നും അവര്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *