ജീവിതോത്സവം സംസ്ഥാന കാര്‍ണിവല്‍; എന്‍എസ്എസ് നോര്‍ത്ത് 2 മേഖലക്ക് മൂന്നാം സ്ഥാനം
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം സപ്തംബര്‍ 24 മുതല്‍ ആരംഭിച്ച ജീവിതോത്സവം പരിപാടിക്ക് സമാപനം. സമാപന സമ്മേളനത്തില്‍ വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെട്ട നോര്‍ത്ത് 2 മേഖലക്ക് മൂന്നാം സ്ഥാനം. തിരുവനന്തപുരം കനകക്കുന്ന് വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.കൗമാരക്കാരായ വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം തടയുക ,മാനസിക സംഘര്‍ഷം കുറക്കുക, ആത്മഹത്യ പ്രവണത കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള തുടര്‍ച്ചയായ 21 ദിവസങ്ങളില്‍ ഏറ്റെടുടുത്ത വിവിധ ചാലഞ്ചുലുകളാണ് ജീവിതോത്സവം.
മേഖലയിലെ ഇരുപത്തഞ്ചായിരത്തിലധികം വളണ്ടിയര്‍മാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജി എച്ച്എസ്എസ് വെള്ളൂരിലെ വി.എം തീര്‍ത്ഥ സുജിത്, പി.ആര്‍ എംഎച്ച്എസ് എസിലെ സെഡ് ആര്‍ ദേവഹിത, ബോവിക്കാനം എച്ച്എസ്എസിലെ പി.കെ ശ്രീഹരി, മാനന്തവാടി ജിവിഎച്ച്എസ്എസിലെ എം.സിദ്ധാര്‍ത്ഥ് എന്നിവരാണ് സംസ്ഥാനതലത്തില്‍ മത്സരിച്ച് മൂന്നാം സ്ഥാനം നേടിയത്. മത്സരാര്‍ത്ഥികള്‍ ,റീജിയണല്‍ പ്രോഗ്രാം കണ്‍വീനര്‍ വി ഹരിദാസ്, ജില്ലാ കണ്‍വീനര്‍മാരായ കെ എസ് ശ്യാല്‍, ശ്രീധരന്‍ കൈതപ്രം, കെ എം പ്രേംജിത്, കെ മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റ് വാങ്ങി.





Leave a Reply