May 5, 2026

കളനാടി വിഭാഗത്തെ പട്ടിക വര്‍ഗ്ഗ പട്ടികയില്‍ ഉള്‍പ്പെടുത്തണം: പ്രിയങ്ക ഗാന്ധി എം.പി

0
site-psd590
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വയനാട്ടിലെ കളനാടി വിഭാഗത്തെ പട്ടികവര്‍ഗ്ഗ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര ട്രൈബല്‍ വകുപ്പ് മന്ത്രി ജുവല്‍ ഒറാമിന് കത്തയച്ചു. നിലവില്‍ മുന്നൂറ്റി ഇരുപത്തി എട്ടോളം മാത്രം ജനസംഖ്യയുള്ള കളനാടി വിഭാഗം നാടോടി സമൂഹമാണെന്നും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേര്‍ച്, ട്രെയിനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ പഠനത്തില്‍ സ്വന്തമായ ഭാഷയും പ്രാചീനവും പ്രാകൃതവുമായ സ്വഭാവ വിശേഷവും, വേറിട്ട സംസ്‌കാരവും ഒറ്റപ്പെട്ട പെരുമാറ്റ രീതികളും പ്രാചീനമായ സാമ്പത്തിക വ്യവഹാരവുമുള്ള സമൂഹമാണ് എന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇവര്‍ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും ജനസംഖ്യയില്‍ വലിയ കുറവും സംഭവിക്കുന്ന വിഭാഗമാണ്. ചരിത്രപരമായി പാര്‍ശ്വവത്കരിക്കപ്പെട്ട ഈ സമൂഹം പതിറ്റാണ്ടുകളായി പട്ടിക വര്‍ഗ്ഗ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയുള്ള പോരാട്ടം നടത്തുകയാണെന്നും നിലവില്‍ ഒ.ഇ.സി.വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വിഭാഗത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്‍പ്പെടുത്തുന്നതിനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി എം.പി. കത്തില്‍ ചൂണ്ടിക്കാണിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *