June 19, 2026

കെഎച്ച്ആര്‍എ വയനാട് ജില്ലാ സമ്മേളനം ചുണ്ടേലില്‍ നാലിന്

0
site-psd-9
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍(കെഎച്ച് ആര്‍എ) വയനാട് ജില്ലാ സമ്മേളനം നാലിന്.61-ാമത് സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായാണ് ജില്ലാ സമ്മേളനം. രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. 10ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും. സമ്മേളനം ചുണ്ടേല്‍ സെന്റ് ജൂഡ്സ് പാരിഷ് ഹാളില്‍ ചേരുമെന്ന് സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായര്‍, ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്ലം, സെക്രട്ടറി യു. സുബൈര്‍, ട്രഷറര്‍ അബ്ദുറഹ്‌മാന്‍ പ്രാണിയത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അസോസിയേഷന്‍ പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് ബോച്ചെ ആയിരം ഏക്കറില്‍ ഫുഡ് കോര്‍ട്ട് നിര്‍മിക്കുന്നതിന്റെ പ്രഖ്യാപനവും ബോച്ചെ ബ്രഹ്‌മി ടീ വിപണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ചടങ്ങില്‍ നടത്തും. അടുത്തിടെ മരിച്ച കാക്കവയല്‍ അറഫ ഹോട്ടല്‍ ഉടമ മൂസഹാജിയുടെ കുടുംബത്തിന് അസോസിയേഷന്‍ സുരക്ഷാനിധിയില്‍നിന്നു അനുവദിച്ച 10 ലക്ഷം രൂപയുടെ ചെക്ക് സംസ്ഥാന പ്രസിഡന്റ് ബാലകൃഷ്ണ പൊതുവാള്‍ കൈമാറും. ഫുഡ് കോര്‍ട്ടിനു സ്ഥലം വിട്ടുനല്‍കുന്ന ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയാകും. ടി. സിദ്ദിഖ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, സംഘടനയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജുലാല്‍, സംസ്ഥാന സെക്രട്ടറിമാരായ അനീഷ് ബി. നായര്‍, സജീര്‍ ജോളി അരീക്കോട് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം ചേരും. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ ഉദ്ഘാടനം ചെയ്യും.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വയനാട് ടൂറിസം അസോസിയേഷന്റെയും റസ്റ്ററന്റ് അസോസിയേഷന്റെയും സംയുക്ത കണ്‍വന്‍ഷന്‍ നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *