June 19, 2026

റേഷന്‍ വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

0
site-psd--10
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരി കൂട്ടായ്മ മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.ധര്‍ണ്ണ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി ഷാജി യവനാര്‍കുളം ഉദ്ഘാടനം ചെയ്തു.കെഎസ്ആര്‍ആര്‍ഡിഎ താലൂക്ക് പ്രസിഡണ്ട അബ്ദുള്ള കമ്മന അദ്ധ്യക്ഷനായി. എം ഷര്‍ ഫുദീന്‍, പോക്കു തലപ്പുഴ, പ്രഭാകരന്‍ നായര്‍, റഫീഖ് കല്ലോടി, കെ.വി ജോണി, ബേബി വാളാട്, സി എച്ച് മനോജ് എന്നിവര്‍ സംസാരിച്ചു.

സമരത്തിന് സോണി കാട്ടി മൂല, ബാബു വാളാട്,സണ്ണി, എന്‍എഫ് സക്കറിയ,കുഞ്ഞമ്മദ്, അമ്മുട്ടി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.റേഷന്‍ വ്യാപാരികള്‍ക്ക് 2018 ല്‍ താല്‍ക്കാലികമായി നിശ്ചയിച്ച വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക റേഷന്‍ വ്യാപാരികളുടെ വേതന പരിഷ്‌കാരത്തെക്കുറിച്ച് പഠിച്ച റിപ്പോര്‍ട്ട് നല്‍കിയ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കുക കെ ടി പി ഡി എസ് നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക 70 വയസ്സ് കഴിഞ്ഞ ലൈസന്‍സിയുടെ ലൈസന്‍സ് നിലനിര്‍ത്തുക. റേഷന്‍ വ്യാപാരി ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പുവരുത്തുക. ഹൈക്കോടതി വിധിപ്രകാരം മണ്ണെണ്ണ വാതില്‍പ്പടി വിതരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *