50 ലക്ഷംരൂപയുടെ തൊഴില്‍ പരിശീലനകേന്ദ്രം:തറക്കല്ലിട്ടു
വാരാമ്പറ്റ:കാവുംകുന്ന് തൊഴില്‍ പരിശീലനകേന്ദ്രത്തിന്
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി തറക്കല്ലിട്ടു പ്രവൃത്തി ഉദ്ഘാടനം ചെയ്തു.ജില്ലാപഞ്ചായത്ത്,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ 50 ലക്ഷം രൂപ വകയിരുത്തിയാണ് വാരാമ്പറ്റ കോടഞ്ചേരിയില്‍ നിര്‍മിക്കുന്ന പരിശീലനകേന്ദ്രം നിര്‍മ്മിക്കുന്നു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. വിജയന് അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് അംഗം പി.എ അസീസ് ആമുഖപ്രസംഗം നടത്തി.രമേശന് ഐ, കെ ബാബു ബാവ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply