May 6, 2026

എസ്.ഐ.ആര്‍, സമയപരിധി നീട്ടണം: പി ജമീല

0
site-psd-72
By ന്യൂസ് വയനാട് ബ്യൂറോ

 

: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.ഐ.ആര്‍ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ധൃതിപിടിച്ച തിരുമാനം ദുരൂഹമാണെന്നും എസ്.ഐ.ആറിന്റെ സമയ പരിധി നീട്ടുകയോ പുനര്‍നിര്‍ണ്ണയിക്കുകയോ ചെയ്യണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി. ജമീല ആവശ്യപ്പെട്ടു.എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന എസ്.ഐ.ആര്‍, പൗരത്വ നിഷേധം അനുവദിക്കില്ല ജാഗ്രതാ കാംപയിന്റെ ജില്ലാതല ഉദ്ഘാടനം തരുവണയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അവര്‍.വയനാട് ജില്ലാ പ്രസിഡണ്ട് എ.യുസുഫ് അധ്യക്ഷനായി

എസ്.ഐ.ആര്‍ നടപടികളും സമര്‍പ്പിക്കേണ്ട രേഖകളും സംബന്ധിച്ച് കൃത്യവും വ്യക്തവുമായ വിശദീകരണം പൊതു സമൂഹത്തിന് നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പൊതുജനത്തിന്റെ സംശയങ്ങള്‍ക്ക് വിവരശേഖരണം നടത്തുന്ന ബി.എല്‍.ഒമാര്‍ ‘അറിയില്ല, പഠിച്ചിട്ട് പറയാം’ എന്ന മറുപടിയാണ് നല്‍കുന്നത്. ഭരണ സംവിധാനങ്ങളും പൊതുപ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് പ്രകൃയയില്‍ വ്യാപൃതരായിരിക്കേ എസ്.ഐ.ആര്‍ നടപടികളുമായ് മുന്നിട്ടിറങ്ങുന്നത് വോട്ടവകാശം നിഷേധിക്കാനുള്ള ബി.ജെ.പി സര്‍ക്കാറിന്റെ ഗൂഢനീക്കമാണ്. എസ്.ഐ.ആറിന്റെ പേരില്‍ പൗരത്വ രജിസ്റ്റര്‍ നടപടികളാണ്
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നതെങ്കില്‍ പ്രതിഷേധിക്കാന്‍ പൊതുസമൂഹം തയ്യാറാവണമെന്നും പ്രതിഷേധ സമരങ്ങള്‍ക്ക് എസ്.ഡി.പി.ഐ ജനങ്ങളോടൊപ്പമുണ്ടാകുമെന്നും പി. ജമീല പറഞ്ഞു.

സംസ്ഥാന ട്രഷറര്‍ എന്‍.കെ റഷീദ് ഉമരി വിഷവാതരണം നടത്തി. സംസ്ഥാന സമിതിയംഗം ടിനാസര്‍, ജില്ലാ വൈ:പ്രസിഡന്റ് എന്‍.ഹംസ, ജില്ലാ സെക്രട്ടറി എസ്. മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജന:സെക്രട്ടറി പി.ടി സിദ്ധീഖ് സ്വാഗതവും ജില്ലാ ഓര്‍ഗ:സെക്രട്ടറി കെ. മഹറൂഫ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *