നിരവധി കേസുകളിലെ പ്രതി ഒളിവില്‍ താമസിക്കവെ മാനന്തവാടി പോലീസിന്റെ പിടിയിലായി
മാനന്തവാടി: നിരവധി കേസുകളിലെ പ്രതി ഒളിവില്‍ താമസിക്കവെ മാനന്തവാടി പോലീസിന്റെ പിടിയിലായി. തൃശൂര്‍ അഞ്ചൂര്‍ക്കുന്ന് രായന്‍ മരക്കാര്‍ വീട്ടില്‍ റഷീദാണ് പിടിയിലായത്. മാനന്തവാടി റ്റേഷനില്‍ ഇയാള്‍ക്കെതിരെ സ്ത്രീ പീഢന കേസും, അടിപിടി കേസുമുണ്ട്. കൂടാതെ നിരവധി വിവാഹ തട്ടിപ്പ് കേസിലെ പ്രതി കൂടിയാണ് റഷീദ്. മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പി റഫീഖിന്റെ നിര്‍ദേശ പ്രകാരം മാനന്തവാടി റ്റേഷനിലെ എസ്‌ഐ പവനന്‍, എസ് സി പി ഒ സെല്‍വന്‍, സി പി ഒ മാരായ ജാഫര്‍, അനുരാജ് എന്നിവരാണ് അഞ്ചാം മൈല്‍ മൊക്കത്ത് വെച്ച് പ്രതിയെ പിടികൂടിയത്.





Leave a Reply