May 3, 2026

യുവ വനിത സംരംഭകരെ തഴഞ്ഞു മന്ത്രിയും എംഎല്‍എയും

0
site-psd-166
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : വിനോദ സഞ്ചാര ജില്ലയായ വയനാട്ടില്‍ ടൂറിസം രംഗത്തെ സംരംഭകരായ വനിതകളുടെ പരിപാടി ബഹിഷ്‌കരിച്ചു ജില്ലയില്‍നിന്നുള്ള മന്ത്രിയും കല്‍പ്പറ്റ എംഎല്‍എയും. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് വിദ്യാര്‍ഥിനികളായ ഹുസ്‌ന മുഹമ്മദും കൂട്ടുകാരികളുമാണ് വനിത സംരഭകര്‍ക്കായുള്ള വിമന്‍ ടൂറിസം ഫ്രറ്റേണിറ്റി ഓഫ് കേരള എന്ന സംഘടന രൂപീകരിച്ചു ജില്ലയില്‍ നിന്നുള്ള പ്രമുഖരായ ആറു വനിതകളെ ആദരിക്കുന്ന ചടങ്ങ് കല്‍പറ്റയില്‍ ഇന്നലെ സംഘടിപ്പിച്ചത്. ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഒട്ടുമിക്ക സംഘടനകളുടെ ഭാരവാഹികളെയും പരിപാടിക്ക് ക്ഷണിച്ചിരുന്നു. ഉദ്ഘാടനം ചെയ്യാമെന്നേറ്റ മന്ത്രി ഒ ആര്‍ കേളുവും മുഖ്യാതിഥിയായ ടി സിദ്ദിഖ് എംഎല്‍എയും അവസാന നിമിഷം പിന്മാറിയത് സംഘാടകര്‍ക്ക് തിരിച്ചടിയായി.

നിറഞ്ഞകണ്ണുകളുമായാണ് പെണ്‍കുട്ടികള്‍ പരിപാടി തുടങ്ങിയത്. റിട്ട.അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമായ പി ഓമന ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡബ്ല്യൂ ടി എഫ് കെ പ്രസിഡന്റ് ഹുസ്‌ന മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടൂറിസം മേഖലയിലും മറ്റുമായി പ്രശസ്തരായ സന്ധ്യ ടി, ലിലിയ തോമസ്, സുമ പള്ളിപ്രം, ഓമന പി, സിസ്റ്റര്‍ സബീന എം ജെ, ഷഹാന ഷെറിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലയില്‍ നിന്നുള്ള ടൂറിസം ഭാരവാഹികളെയും മൊമെന്റോ നല്‍കി ആദരിച്ചു. അന്നത്ത് ജിനാന്‍ സ്വാഗതവും ഷാജി സുനില്‍ നന്ദിയും പറഞ്ഞു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *