May 3, 2026

ആനി മേരി ഫൗണ്ടേഷന് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആദരം

0
site-psd-184
By ന്യൂസ് വയനാട് ബ്യൂറോ

 

കാവുംമന്ദം: സേവന സന്നദ്ധ ജീവകാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ രീതിയില്‍ തരിയോട് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ആനി മേരി ഫൗണ്ടേഷനെ തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. പ്രസിഡണ്ട് ഷമീം പാറക്കണ്ടിയില്‍ നിന്നും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാജി പാറയില്‍ ഉപഹാരം ഏറ്റുവാങ്ങി.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാജി പാറയില്‍ മറുപടി പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രന്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സി കെ റസാക്ക് നന്ദിയും പറഞ്ഞു.

ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ഭവന നിര്‍മ്മാണം, പുനരുദ്ധാരണം, മറ്റു സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട് ഈ കൂട്ടായ്മ. നിര്‍ധനരും അര്‍ഹരുമായ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണം, ചികിത്സ, കുട്ടികളുടെ പഠനം, ജീവനോപാധികള്‍ തുടങ്ങിയ നിരവധി മേഖലകളില്‍ ഒരുപാട് കുടുംബങ്ങള്‍ക്ക് അത്താണിയാണ് ആനിമേരി ഫൗണ്ടേഷന്‍. യോഗത്തില്‍ വൈസ് പ്രസിഡണ്ട് പുഷ്പ മനോജ്, സ്ഥിരം സമിതി അധ്യക്ഷ രാധാ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സുന നവീന്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്കല്‍, വത്സല നളിനാക്ഷന്‍, സിബില്‍ എഡ്വേര്‍ഡ് തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *