May 3, 2026

ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു 

0
IMG_20251109_095142
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ:ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ വൈത്തിരി താലൂക്ക് ജനറൽ ബോഡി യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റുമായ എ.പി ശിവദാസൻ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് പ്രസിഡൻ്റ് വേണുഗോപാൽ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റും കൽപറ്റ യൂണിറ്റ് പ്രസിഡൻ്റുമായ പി.ഹൈദ്രു മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡൻ്റ് ഷാജി പി പി,

ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് ഹൈടെക്, ജില്ലാ ട്രഷറർ കെ.സി.ഹാരിസ്,

വിനോദ് വൈത്തിരി, കെ.ലോഗേഷ്,

ഷെഫീഖ്, പ്രിൻസ്, ഹുസൈൻ,

സി.രാജീവ്, ജയലക്ഷ്മി, പി.പുഷ്പ, കെ.ഇർഷാദ് എന്നിവർ പ്രസംഗിച്ചു.

ഫൈസൽ പാപ്പിന സ്വാഗതവും കൺസലേഷൻ ചെയർമാനും താലൂക്ക് ട്രഷററുമായ മനു ഗോപാൽ നന്ദിയും പറഞ്ഞു. താലൂക്ക് പ്രസിഡൻ്റായി വേണുഗോപാൽ കിഴിശ്ശേരി,

ജനറൽ സെക്രട്ടറി ഫൈസൽ പാപ്പിന, ട്രഷറർ പി.ഷൈജു എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *