തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിച്ച മുതലടി ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു
കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം ടി. സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാധാരണയായി ചെറുപദ്ധതികള്‍ മാത്രം ഏറ്റെടുക്കാറുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചെലവില്‍ ചെക്ക് ഡാം നിര്‍മ്മിച്ചത് സംസ്ഥാനത്ത് തന്നെ ആദ്യമായാണ്. വണ്ടിയാമ്പറ്റ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ നിന്ന് പുഴയിലേക്ക്ഒഴുകുന്ന ജലംകൃഷി ആവശ്യങ്ങള്‍ക്ക്ഉപയോഗപ്പെടുത്താനാണ് വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം നിര്‍മിച്ചത്.
ചെക്ക് ഡാം യാഥാര്‍ത്ഥ്യമായതാടെ പ്രദേശത്തെ 80 ഹെക്ടര്‍ സ്ഥലത്ത്കൃഷി ചെയ്യാന്‍ സഹായകമാവും. പദ്ധതി യാഥാര്‍ത്ഥ്യമായതില്‍ ഏറെ സന്തോഷത്തിലാണ് ഇവിടുത്തെ കര്‍ഷകരും നാട്ടുകാരും. ചെക്ക് ഡാമിനോടൊപ്പം 10 ലക്ഷം ചെലവഴിച്ച് മുതലടി റോഡ് നിര്‍മാണവും തൊഴിലുറപ്പ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് അധ്യക്ഷനായ പരിപാടിയില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.സി മജീദ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കോട്ടത്തറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായഹണി ജോസ്,ഇ.കെ വസന്ത, ബ്ലോക്ക് പഞ്ചായത്ത് അംഗംജോസ് പാറപ്പുറം,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.സി ദേവസ്യ, അംഗമായ സുരേഷ് ബാബു വാളാല്‍, പാടശേഖര സമിതി പ്രസിഡന്റ് ഇ.എഫ് ബാബു, സെക്രട്ടറി ജോണി പുന്നക്കല്‍, വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് സമിതി അംഗം പി.സി അബ്ദുള്ള കോട്ടത്തറ, ജോസ് ആന്റണി, ഇ.ആര്‍ പുഷ്പ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.എസ് പ്രിന്‍സ്, എ.ഡി.എസ് പ്രവര്‍ത്തകര്‍, മേറ്റുുമാര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply