ബി.എല്‍.ഒ യുടെ മരണം: എസ്‌ഐആര്‍ നിര്‍ത്തി വെക്കണം: എന്‍ജിഒ അസോസിയേഷന്‍
കല്‍പ്പറ്റ:പയ്യന്നൂര്‍ അസംബ്ലി മണ്ഡലത്തിലെ ബൂത്ത് 18 ലെ ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജിന്റെ മരണം കടുത്ത മാനസിക സംഘര്‍ഷവും സമ്മര്‍ദ്ദവും മൂലം ആണെന്നും ആത്മഹത്യകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എസ് ഐ ആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും ആവശ്യമായ സമയമനുവദിച്ച് മാത്രം പുനരാരംഭിക്കണം എന്നും കേരള എന്‍ജിഒ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഇനിയും മരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എസ് ഐ ആര്‍ നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമായ സമയം നല്‍കി പുനരാരംഭിക്കണം എന്ന്ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി, സെക്രട്ടറി പി.ജെ ഷൈജു എന്നിവര്‍ ആവശ്യപ്പെട്ടു
23 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക ശുദ്ധീകരിക്കാന്‍ കേവലം ഒരു മാസം മാത്രം അനുവദി ച്ചുകൊണ്ട് 24 മണിക്കൂറും ജോലി ചെയ്യിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് ജീവനക്കാരില്‍ ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം വളരെ വലുതാണ്.
ചില ഉന്നത ഉദ്യോഗസ്ഥരുടെ നിലപാടുകളും ജീവനക്കാരില്‍ അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്.കേരളത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ എസ് ഐ ആര്‍ നടക്കുന്നതിനാല്‍ ഇരട്ടി ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍.
ഇത്തരത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ കൊണ്ട് കടുത്ത ജോലി ചെയ്യുന്നതിനെതിരെ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നു .
ഇതെല്ലാം അവഗണിച്ച് ബൂത്ത് ലെവന്‍ ഓഫീസര്‍മാരെ കൊണ്ട് നിര്‍ബന്ധിച്ച് ജോലി ചെയ്യിച്ചതിന്റെ രക്തസാക്ഷിയാണ് അനീഷ് ജോര്‍ജ്.





Leave a Reply