April 25, 2026

മുത്തങ്ങയില്‍ എംഡിഎംഎ പിടികൂടിയ സംഭവം;ഒരാള്‍ കൂടി അറസ്റ്റില്‍

0
site-psd-318
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മുത്തങ്ങയില്‍ കൊമേഴ്ഷ്യല്‍ അളവില്‍ അതിമാരക മയക്കുമരുന്നായ 53.48 ഗ്രാം എം.ഡി.എം.എയുമായി ഒക്ടോബറില്‍ മൂന്നു പേരെ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ, മാന്നാര്‍, നെല്ലിക്കോമത്ത് വീട്ടില്‍ വി. വിഷ്ണു(25)വിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. മുമ്പ് അറസ്റ്റിലായവര്‍ ഇയാളില്‍ നിന്നാണ് ബാംഗ്ലൂരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയത്. ഇയാള്‍ മാന്നാര്‍ സ്റ്റേഷനിലെ വധശ്രമക്കേസിലുള്‍പ്പെട്ടയാളാണ്.

09.10.2025നാണ് കര്‍ണാടക ഭാഗത്തുനിന്നും വരികയായിരുന്ന കെ.എല്‍ 56 എക്‌സ് 6666 നമ്പര്‍ കാറില്‍ എം.ഡി.എം.എ കടത്തിയതിന് കോഴിക്കോട് സ്വദേശികളായ ബേയ്പ്പൂര്‍ നടുവട്ടം കൊന്നക്കുഴി വീട്ടില്‍ കെ അഭിലാഷ് (44), നടുവട്ടം അദീബ് മഹല്‍ വീട്ടില്‍ അദീബ് മുഹമ്മദ് സാലിഹ് (36), കക്കോടി കല്ലുട്ടിവയല്‍ വീട്ടില്‍ അബ്ദുള്‍ മഷൂദ് (22) എന്നിവരെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *