ദേശീയപാതയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെലോറിയിടിച്ച് വയോധികന്‍ മരിച്ചു
മീനങ്ങാടി: ദേശീയപാതയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന്‍ മരിച്ചു. ആക്രി സാധനങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന മീനങ്ങാടി എളമ്പാശ്ശേരി സ്വദേശി മത്തായി (ചാക്കോ 65) ആണ് മരിച്ചത്.ഇന്ന് രാവിലെ ആറുമണിയോടെ 54-ാം മൈലിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മത്തായിയെ ഉടന്‍തന്നെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.





Leave a Reply