August 25, 2026

വിളംബര ജാഥ നടത്തി

0
site-psd-326
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പനമരം ടൗണില്‍ വിളംബര ജാഥ നടത്തി. പനമരം പാലത്തില്‍ നിന്ന് ആരംഭിച്ച ജാഥ സമ്മേളന നഗരിയായ സെന്റ് ജൂഡ്സ് ചര്‍ച്ച് പാരിഷ് ഹാളില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്റ് ബിനോജ് മാത്യു, സെക്രട്ടറി സോമസുന്ദരം, ട്രഷറര്‍ എം. പ്രശാന്ത്, ജോയ് ഗ്രെയ്സ് എന്നിവര്‍ നേതൃത്വം നല്‍കി. നാളെ നടക്കുന്ന ജില്ലാ സമ്മേളനം മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *