July 14, 2026

വയനാട് ഫെഡറേഷന്‍ ഓഫ് ഡഫിന്റെ ജില്ലാ ചെയര്‍മാനായി ടി എം ഷമീറിനെ തെരഞ്ഞെടുത്തു

0
site-psd-327
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ഫെഡറേഷന്‍ ഓഫ് ഡഫിന്റെ ജില്ലാ ചെയര്‍മാനായി ടി എം ഷമീര്‍ തോമാട്ടുചാലിനെ തെരഞ്ഞെടുത്തു കല്‍പ്പറ്റ ഡബ്ല്യൂ എഫ് ഡി ഹാളില്‍ വെച്ച് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് നജീം കല്‍പ്പറ്റ അധ്യക്ഷനായി.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ മുഹമ്മദ് കോയ ,ജോഷി തരുവണ, ബഷീര്‍ പീച്ചങ്കോട് സംസാരിച്ചു. യോഗത്തില്‍ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് ലഭിച്ച ടി എം ഷമീറിനേ ജില്ലാ ണഎഉ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ജുനൈദ് കൈപ്പാണി ആദരിച്ചു.

ജില്ലാ സെക്രട്ടറി ആസിഫ് കല്‍പ്പറ്റ സ്വാഗതവും ട്രഷറര്‍ സുമയ്യത്ത് നന്ദിയും പറഞ്ഞു ജില്ലയിലെ സംസാരശേഷിയും കേള്‍വി ശേഷിയും ഇല്ലാത്തവരുടെ കൂട്ടായ്മയാണ് ഡബ്ല്യൂ എഫ് ഡി ഇവരുടെ പ്രശനങ്ങള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നതിനും പരിഹരിക്കുന്നതിനും വേണ്ടിയാണ് ചെയര്‍മാന്‍ സ്ഥാനത്ത് സംസാര ശേഷിയും കേള്‍വി ശേഷിയുമുള്ള ഒരു ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *