വയനാട് ചുരത്തില്‍ ലോറി മറിഞ്ഞു
ലക്കിടി:വയനാട് ചുരത്തില്‍ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു.
ആര്‍ക്കും പരിക്കില്ല. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെയും സഹായിയേയും രക്ഷപ്പെടുത്തി. കര്‍ണാടകയില്‍ നിന്നും പഞ്ചസാര കയറ്റി വന്ന ലോറിയാണ് ചുരം ഇറങ്ങുമ്പോള്‍ ഒന്നാം വളവില്‍ ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് പതിച്ചത്. നാട്ടുകാരും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് രണ്ട് പേരെയും രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം.





Leave a Reply