കാനറാ ബാങ്ക് ജുവല്‍ അപ്പ്‌റൈസേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം നടത്തി
കല്‍പ്പറ്റ:- കാനറാ ബാങ്കില്‍ നിര്‍ത്തിവെച്ച കാര്‍ഷിക സ്വര്‍ണ്ണപണയ വായ്പ്പ പുനര്‍സ്ഥാപിക്കണമെന്നും ബാങ്കുകള്‍ തമ്മില്‍ ലയനം നടത്തുമ്പോള്‍ ശാഖകള്‍ അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ അപ്പ്രൈസര്‍മാരുടെ തൊഴില്‍ നഷ്ട്ടം വരാതെ നോക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു . സി പി ഐ മണ്ഡലം സെക്രെട്ടറി അനില്‍ മുണ്ടേരി സമ്മേളനം ഉദ്ഘാടനം ചെയ്തു . സി ബി ജെ എ എ സംസ്ഥാന പ്രസിഡന്റ് കെ പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി എ വി ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി . എ കെ ബി ഇ എഫ് ജില്ലാ സെക്രട്ടറി എബി എ സി , അസി. സെക്രട്ടറി പി ജെ ജോയ് , രതീഷ് ഓ പി , മഹേഷ് ബി വി എന്നിവര്‍ പ്രസംഗിച്ചു . പ്രസിഡന്റ് ബിനീഷ് കെ ജി, സെക്രട്ടറി മഹേഷ് ബി വി, ട്രെഷറര്‍ സഹജന്‍ കെ ആര്‍ എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.




Leave a Reply