October 29, 2026

പുത്തൂര്‍വയല്‍ പിയോ ഭവന്‍ ധ്യാനകേന്ദ്രത്തില്‍ വാര്‍ഷികവും തിരുനാളും 20ന്

0
site-psd-336
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പുത്തൂര്‍വയല്‍ പിയോ ഭവന്‍ ധ്യാനകേന്ദ്രത്തില്‍ 15-ാം വാര്‍ഷികവും വിശുദ്ധ പാദ്രേ പിയോയുടെ തിരുനാളും 20ന് ആഘോഷിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിയോ ഭവന്‍ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കാക്കരിയില്‍, ഫാ.സാജന്‍ ജോസഫ്, ഫാ.ഡേവിഡ് ബേസില്‍, സെക്രട്ടറി ജോസ്.ജെ. മലയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.രാവിലെ ഒമ്പതിന് ഒരുക്ക ശുശ്രൂഷ, ജപമാല, പ്രസുദേന്തിമാരെ വാഴിക്കല്‍. 10ന് മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലത്തിനു സ്വീകരണം.

10.30ന് സഹായമെത്രാന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ കൃതജ്ഞതാബലി. സന്ദേശം:ഫാ.ജോസഫ് പഴമ്പാശേരില്‍(പ്രൊവിന്‍ഷ്യാള്‍, സെന്റ് ഫ്രാന്‍സിസ് പ്രൊവിന്‍സ്, കേരള).1.30ന് സ്നേഹവിരുന്ന്. 1.50ന് ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയെ പരിചയപ്പെടുത്തല്‍. രണ്ടിന് ഫാ.സെബാസ്റ്റ്യന്‍ കാക്കരിയിലിന്റെ നേതൃത്വത്തില്‍, കൈകള്‍ കെട്ടപ്പെട്ട ഈശോയോടുള്ള നൊവേന. 2.30ന് ആരാധന, അടയാള പ്രാര്‍ഥന, തൈലാഭിഷേകം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *