May 3, 2026

വയനാട് തുരങ്കപാത: പാറ തുരക്കാന്‍ കൂറ്റന്‍ യന്ത്രങ്ങളെത്തി

0
site-psd-353
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വയനാട് തുരങ്കപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ പാറ തുരക്കുന്നതിനുള്ള രണ്ട് ഭീമന്‍ ബൂമര്‍ മെഷീനുകള്‍ എത്തിച്ചു. ഉത്തരാഖണ്ഡില്‍ നിന്ന് 15 ദിവസം കൊണ്ടാണ് അത്യാധുനിക യന്ത്രങ്ങള്‍ വയനാട്ടില്‍ എത്തിച്ചത്.കടുപ്പമേറിയ പാറ തുരക്കാന്‍ ശേഷിയുള്ള ‘സാന്‍ഡ്വിക്’ കമ്പനിയുടെ സര്‍ഫസ് ടോപ്പ് ഹാമര്‍ ഡ്രില്‍ റിഗ്ഗുകളാണ് ഇവ. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് മുന്‍പ്, പാറകളില്‍ കൃത്യമായ അളവിലും ആഴത്തിലും ദ്വാരങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് ഈ യന്ത്രത്തിന്റെ പ്രധാന ദൗത്യം.

പദ്ധതിയുടെ കരാറുകാരായ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് യന്ത്രങ്ങള്‍ എത്തിച്ചത്. നിലവില്‍ കല്‍പ്പറ്റ ബൈപ്പാസില്‍ നിര്‍ത്തിയിട്ടിരിക്കുന്ന യന്ത്രങ്ങള്‍ ഉടന്‍ നിര്‍മ്മാണ സ്ഥലത്തേക്ക് കൊണ്ടുപോകും. 8.1 കിലോമീറ്റര്‍ നീളമുള്ള ഇരട്ട തുരങ്കമായാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. ഈ യന്ത്രങ്ങളുടെ വരവോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *