November 20, 2025

സര്‍ക്കാര്‍ വഞ്ചനക്ക്തിരിച്ചടി ഉറപ്പ്;എന്‍.ജി അസോസിയേഷന്‍

0
site-psd-541

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുകയും 12-ാംശമ്പള പരിഷ്‌കരണം അട്ടിമറിക്കുകയും ചെയ്ത ഇടത് സര്‍ക്കാരിനോട് ജീവനക്കാര്‍ ജനാധിപത്യ രീതിയില്‍ പകരം വീട്ടുമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.വിഷ്ണുദാസ്.എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത ലോംഗ് മാര്‍ച്ച് സമാപന സമ്മേളനം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ കെ.റ്റി ഷാജി അധ്യക്ഷനായി.ക്ഷാമബത്താ കുടിശ്ശിക, 11-ാം ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക, ഏണ്‍ഡ് ലീവ് സറണ്ടര്‍ എന്നിവ പിടിച്ച് വച്ചതിലൂടെ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ജീവനക്കാര്‍ക്ക് വന്നിട്ടുള്ളതെന്നും ശമ്പള പരിഷ്‌ക്കരണം അട്ടിമറിച്ച ആദ്യ സര്‍ക്കാരാണിതെന്നും, ജീവനക്കാര്‍ കരുതിയിരിക്കണമെന്നും അദ്ദഹം കൂട്ടി ചേര്‍ത്തു.

നേരെത്തെ ജിഎസ്ടി ജില്ലാ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച ലോംഗ് മാര്‍ച്ച് സംസ്ഥാന സെക്രട്ടറി കെ.എ. മുജീബ് ഫ്‌ലാഗ് ഓഫ് ചെയ്തു.ജില്ലാ സെക്രട്ടറി പി.ജെ.ഷൈജു നേതൃത്വം നല്‍കി. ജില്ലാ ട്രഷറര്‍ സി.ജി. ഷിബു, എം.ജി.അനില്‍കുമാര്‍, ലൈജു ചാക്കോ, പി.റ്റി. സന്തോഷ്, എം. നസീമ, എന്‍.വി. അഗസ്റ്റ്യന്‍, ഇ വി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ബെന്‍സി ജേക്കബ്, സിനീഷ് ജോസഫ്, എന്‍.എ.അബ്ദുള്‍ ഗഫൂര്‍, റ്റി.പരമേശ്വരന്‍, ജെയിംസ് കുര്യന്‍, വി.എസ് ശരത്, കെ.ആര്‍ പ്രതിഷ്, ശശിധരകുറുപ്പ്, പി.ജെ.ജെയിംസ്, എം.വി സതീശന്‍,നിഷാ പ്രസാദ് എന്നിവര്‍ നേതൃത്വം കൊടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *