November 20, 2025

44ാമത് വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും

0
site-psd-542

By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിസ്‌കൂളില്‍ ബുധനാഴ്ച ആരംഭിച്ച 44-ാമത് വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ വൈകുന്നേരം 4.30ന്ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്യും. സ്റ്റേജിതര മത്സരങ്ങള്‍ ബുധനാഴ്ച തന്നെ ആരംഭിച്ചിരുന്നു. വിവിധ വേദികളിലായി യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളുടെ ചിത്രരചന, കാര്‍ട്ടൂണ്‍, എണ്ണച്ചായം, കൊളാഷ്, കഥ -കവിത- ഉപന്യാസ രചനകള്‍, ക്വിസ്, അടിക്കുറിപ്പ്, നിഘണ്ടു നിര്‍മ്മാണം, തര്‍ജ്ജമ, പോസ്റ്റര്‍ നിര്‍മ്മാണം, പദപയറ്റ്, പദകേളി, പ്രശ്‌നോത്തരി തുടങ്ങിയ മത്സരങ്ങള്‍ ആദ്യ ദിനത്തില്‍ പൂര്‍ത്തിയായി.

ആദ്യ ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 45 പോയിന്റുകളോടെ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി ഉപജില്ലകള്‍ ഒന്നാം സ്ഥാനത്തും 41 പോയിന്റുമായി മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനത്തുമാണ്. സ്‌കൂള്‍ തലത്തില്‍ 25 പോയിന്റോടെ മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ്ഒന്നാം സ്ഥാനത്തും 10 പോയിന്റുകളുമായി പൂതാടി എസ്.എന്‍.എച്ച്.എസ്.എസ്, പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ്, നടവയല്‍ സെന്റ് തോമസ് എച്ച്.എസ് എന്നിവ രണ്ടാം സ്ഥാനത്തുമുണ്ട്. മൂന്നൂറിലധികം മത്സരയിനങ്ങളില്‍ മൂവായിരത്തോളം കലാ പ്രതിഭകളാണ് റവന്യൂ ജില്ലാ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. കായാമ്പൂ, കനലി, കെത്തളു, കനവ്, കബനി, കാളിന്ദി,കാവ്, കമ്പള എന്നിങ്ങനെ എട്ട് വേദികളിലാണ് മത്സരങ്ങള്‍.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ് അധ്യക്ഷനാകുന്ന ഉദ്ഘാടന പരിപാടിയില്‍ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും നീലഗിരി കോളേജ് ഓഫ് ആര്‍ട്ട്ആന്‍ഡ് സയന്‍സ്ചെയര്‍മാനുമായ ഡോ.റാഷിദ് ഗസ്സാലി, സിനിമാ സംവിധായകയും കോസ്റ്റ്യൂം ഡിസൈനറുമായ സ്റ്റെഫി സേവിയര്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ആര്‍ സന്തോഷ് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍, ഹയര്‍സെക്കന്‍ഡറി മേഖല ഉപഡയറക്ടര്‍ ആര്‍ രാജേഷ് കുമാര്‍, വി.എച്ച്.എസ്.ഇ മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ വി.ആര്‍ അപര്‍ണ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം സെബാസ്റ്റ്യന്‍, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍അനില്‍കുമാര്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരായ എം. സുനില്‍കുമാര്‍, ടി. ബാബു, ബി.ജെ ഷിജിത, മാനന്തവാടി ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍പി.സി തോമസ്, മാനന്തവാടി വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ കെ.കെ ജിജി, മാനന്തവാടി ജി.വി.എച്ച്.എസ്.എസ്, വൈസ് പ്രിന്‍സിപ്പാള്‍ കെ.കെ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *