ഭരതനാട്യത്തിൽ മിന്നും തരമായ് പി ആർ ആവണി
മാനന്തവാടി :കാട്ട് നായ്ക്ക വിഭാഗത്തിൽ നിന്നും മിന്നും തരമായ് ഭരതനാട്യത്തിൽ എ ഗ്രേഡ് നേടി ആവണി.ജില്ലാകലോത്സവത്തിൽ എച്ച് എസ് വിഭാഗം ഭരതനാട്യത്തിൽ എ ഗ്രേഡ് നേടി ആവണി പി ആ ർ. കാട്ട് നായ്ക്ക വിഭാഗത്തിൽ നിന്നും ഭരതനാട്യത്തിൽ എ ഗ്രേഡ് നേടി താരമാവുക യായിരുന്നു ആവണി.ബത്തേരി, ചെതലയം പൂവഞ്ചി രാജു ബി.പി (വനംവകുപ്പ് സെക്ഷൻ ഓഫീസർ ) – പ്രജില ദമ്പതികളുടെ മകളാണ് ആവണി.
പുൽപ്പള്ളി, കല്ലുവയൽ ജയശ്രീ എച്ച് എസ് എട്ടാംക്ലാസ് വിദ്യാർത്ഥിനിയായ ആവണിയുടെ നൃത്ത പരിശീലകർ കലാമണ്ഡലം റെസി ഷാജിദാസും, നാട്യ പൂർണ്ണ നിവേദ് ഷാജിയുമാണ് .





Leave a Reply