തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ ചിത്രം ഇന്ന് തെളിയും
തിരുവനന്തപുരം :സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ മത്സരിക്കുന്നവരുടെ അന്തിമ ചിത്രം ഇന്നു തെളിയും. ഉച്ചയ്ക്കു ശേഷം മൂന്നുമണി വരെ നാമനിര്‍ദേശ പിന്‍വലിക്കാം. മത്സരിക്കുന്നവരുടെ പട്ടിക അതതു റിട്ടേണിങ് ഓഫിസര്‍മാര്‍ ഇന്നു പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാല ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുക. പേര്, വിലാസം, ചിഹ്നം എന്നിവയാണ് ഈ പട്ടികയില്‍ ഉണ്ടാകുക. അതതു റിട്ടേണിങ് ഓഫിസറുടെ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ ഓഫിസിലും പട്ടിക പരസ്യപ്പെടുത്തും. ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട പുതിയ കണക്ക് അനുസരിച്ച് സൂക്ഷ്മ പരിശോധനയില്‍ 2479 പത്രികകള്‍ തള്ളിയ ശേഷം മത്സര രംഗത്ത് ഉള്ളത് 1,07, 721 പേരാണ്.





Leave a Reply