മയക്കുമരുന്ന് ഗുളികളുമായി യുവാവ് പിടിയിലായി
വൈത്തിരി: ചുണ്ടേല്‍ ചുണ്ടവയല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍
23.235 ഗ്രാം സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസ് ടാബ്ലറ്റ്‌സ് കൈവശം വച്ച കുറ്റത്തിന് പൊഴുതന അച്ചൂരാനം സ്വദേശി നച്ചിക്കോട്ട് വീട്ടില്‍ നൗഫല്‍ എം.കെ(35) എന്നയാളെ അറസ്റ്റ് ചെയ്തു.എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറും സംഘവുമാണ് പരിശോധന നടത്തിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആല്‍വിന്‍ ടി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍.വി.കെ,പ്രിവന്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി. പി, അനീഷ്. എ. എസ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീഷ്.വി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുദിവ്യാ ഭായി. റ്റി. പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ് കെ എന്നിവരും ഉണ്ടായിരുന്നു.





Leave a Reply