August 5, 2026

കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ത്ഥി ജഷീര്‍ പള്ളിവയല്‍ പത്രിക പിന്‍വലിച്ചു:ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കുമെന്നും ജഷീര്‍

0
site-psd-480
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി ജ ഷിര്‍ പള്ളിവയല്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജഷീര്‍ ജില്ലാ പഞ്ചായത്ത് തോമാട്ടുചാല്‍ ഡിവിഷനില്‍ വിമതനായി മത്സരിക്കാനാണ് പത്രിക സമര്‍പ്പിച്ചത്.തനിക്ക് ചില മുറിവുകളുണ്ടായ ന്നും എന്നാല്‍ പാര്‍ട്ടിക്ക് മുറിവുണ്ടാക്കാന്‍ ആഗ്രഹമില്ലെന്നും ജഷീര്‍ പറഞ്ഞു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി വി.എന്‍ ശശിന്ദ്രനെ വിജയിപ്പിക്കാന്‍ ഇന്നു മുതല്‍ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് തവണ കോണ്‍ഗ്രസ് ചിഹ്നത്തില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജഷീറിന് മൂന്നാം തവണയും അവസരം നല്‍കാത്തതാണ് ചൊടിപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news