May 6, 2026

ഹൈക്കോടതി പരാമര്‍ശം; റിട്ടേണിംഗ് ഓഫീസറുടെ നടപടി പൗരാവകാശ ലംഘനം: പി പി ആലി

0
IMG_20251126_212105
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരു പൗരന്റെ അവകാശത്തെ നിഷേധിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടിയില്‍ പ്രതിഷേധിച്ച് യു ഡി എഫ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെ പി സി സി മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭയിലെ 23-ാം ഡിവിഷന്‍ വെള്ളാരംകുന്നില്‍ മത്സരിക്കുന്നതിന് വേണ്ടി നോമിനേഷന്‍ കൊടുത്ത കെ ജി രവീന്ദ്രന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടി പ്രഥമദൃഷ്ട്യ നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി പരാമര്‍ശിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയലാഭത്തിനു വേണ്ടി റിട്ടേണിംഗ് നടത്തിയ നടപടി തെറ്റായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തത് സ്ഥാനത്ത് തുടരാന്‍ ഈ ഉദ്യോഗസ്ഥന് അര്‍ഹതയില്ല. പരാജയഭീതി പൂണ്ട സി പി എമ്മിന് നേര്‍ക്കുനേര്‍ മത്സരിക്കാന്‍ ശക്തിയില്ലാത്തത് കൊണ്ടാണ് ഇതുപോലെ നിയമവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്നത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ ബോധപൂര്‍വം അഴിമതിക്കാരാനാക്കി മാറ്റാന്‍ ശ്രമിച്ചതിന് സി പി എമ്മിന് തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു ഡി എഫ് ചെയര്‍മാന്‍ കെ എം തൊടി മുജീബ് അധ്യക്ഷനായിരുന്നു. യു ഡി എഫ് നേതാക്കളായ റസാഖ് കല്‍പ്പറ്റ, പി കെ മുരളി, എ പി ഹമീദ്, കെ കെ രാജേന്ദ്രന്‍, ഗിരീഷ് കല്‍പ്പറ്റ, ഹര്‍ഷല്‍ കോന്നാടന്‍, എന്‍ മുസ്തഫ, സി കെ നാസര്‍, മുഹമ്മദ് കുട്ടി, ഡിന്റോ ജോസ്, കെ കെ മുത്തലിബ്, മുബഷിര്‍ കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *