ദേശീയ ക്ഷീര ദിനം വയനാട് ഡയറി സന്ദര്‍ശിച്ച് മുണ്ടേരി സ്‌കൂള്‍ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികള്‍
കല്‍പ്പറ്റ : ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 ന് ദേശീയ ക്ഷീര ദിനത്തിന്റെ ഭാഗമായി കല്‍പ്പറ്റ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്ഇ വിഭാഗം ഡയറി ഫാം വിദ്യാര്‍ത്ഥികള്‍ കല്‍പ്പറ്റ, വയനാട് ഡയറി സന്ദര്‍ശിച്ചു. സന്ദര്‍ശന പരിപാടി ഡയറി സീനിയര്‍ മാനേജര്‍ ബോബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ക്ഷീര മേഖലയെ സംബന്ധിച്ച് ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍ ജസ്റ്റിന്‍ സി. എം. ക്ലാസ് എടുത്തു.
പാല്‍ സംസ്‌കരണ പാക്കിംഗ് വിഭാഗം, ഉത്പന്നങ്ങളായ പനീര്‍, ബട്ടര്‍, ഗീ, പേഡ, പാലഡ എന്നിവയുടെ നിര്‍മ്മാണ, പാക്കിംഗ് വിഭാഗങ്ങളും ലാബിന്റെ പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് നേരിട്ട് മനസിലാക്കാന്‍ സാധിച്ചു.ശ്രീജിത്ത് വാകേരി, ഡോ.ലിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply