സമരസമിതി കരിദിനം ആചരിച്ചു
കല്‍പ്പറ്റ :തൊഴിലവകാശങ്ങള്‍ ഇല്ലാതാക്കുന്ന, തൊഴില്‍ സുരക്ഷിതത്വം കവര്‍ന്നെടുക്കുന്ന, സംഘടിക്കുന്നതിനും പ്രതിഷേധിക്കുന്നതിനുമുള്ള ഭരണഘടനാപരമായ അവകാശം ഹനിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ക്കെതിരെ അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അജിത കെ. കരിദിനാചരണവും ധര്‍ണ്ണ സമരവും ഉദ്ഘാടനം ചെയ്തു.സമരസമിതി ചെയര്‍മാന്‍ ടി. ഡി.സുനില്‍ മോന്റെ അധ്യക്ഷനായി.
ചടങ്ങില്‍ കണ്‍വീനര്‍ ശ്രീജിത്ത് വാകേരി സ്വാഗതവും ജോയിന്റ് കൗണ്‍സില്‍ ജില്ല ട്രഷറര്‍ പ്രതീഷ് ബാബു നന്ദിയും പറഞ്ഞു.റഷീദ പി.പി,ലിതിന്‍ ജോസഫ്, വിജയന്‍ പി.കെ,അഖില്‍ പി,അരുണ്‍ സജി, ധന്യ എം.സി,സന്ധ്യ കെ.എ എന്നിവര്‍ സന്നിഹിതരായിരുന്നു.





Leave a Reply