May 6, 2026

സ്പന്ദനം : ഹൃദയരോഗ ശസ്ത്രക്രിയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
site-psd-552
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള ഹൃദയ രോഗ ചികില്‍സക്കായി വിദഗ്ദ പരിശോധനയും തുടര്‍ ചികില്‍സക്കും പൂര്‍ണ്ണമായും സൗജന്യമായുള്ള ശസ്ത്രക്രിയക്കും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്പന്ദനം ഹൃദ് രോഗ നിര്‍ണ്ണയ പരിശോധനയും സൗജന്യ ഹൃദയ ശസ്ത്രക്രിയയും തുടര്‍ ചികില്‍സാ ക്യാമ്പുമാണ് സംഘടിപ്പിച്ചത്. ക്യാമ്പിലൂടെ കണ്ടെത്തിയ 100 കുട്ടികള്‍ക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയയും തുടര്‍ചികില്‍സയും ഉറപ്പാക്കിയത്.

കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്, ആസ്റ്റര്‍ വളണ്ടിയേഴ്‌സ്, കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി, സംയുക്തമായാണ് ഹൃദയ രോഗ മെഡിക്കല്‍ ക്യാമ്പ് സ്പന്ദനം സംഘടിപ്പിച്ചത്. കൊച്ചി മെഡിസിറ്റി പീഡിയാട്രിക് കാര്‍ഡിയോളജി ക്ലസ്റ്റര്‍ മേധാവി ഡോ. എഡ്വിന്‍ ഫ്രാന്‍സിസ്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.ചെറിയാന്‍, കൊച്ചി മെഡിസിറ്റി പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ അന്നു ജോസ് പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

സ്പന്ദനം മെഡിക്കല്‍ ക്യാമ്പ് അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിക്ക് സെക്രട്ടറി കെ പി ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. പി ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ചീഫ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ സൂപ്പി കല്ലങ്കോടന്‍ സ്വാഗതം പറഞ്ഞു. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡി.ജി.എം ഡോ. ഷാനവാസ് പള്ളിയാല്‍, ആസ്റ്റര്‍ വളണ്ടിയേഴ്‌സ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.വി. മുഹമ്മദ് അസീം,കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി ട്രഷറര്‍ മൂസ പുളിയം പൊയില്‍,വൈസ് പ്രസിഡണ്ട് സലീം അറക്കല്‍, ജോ. സെക്രട്ടറിമാരായ വി.വി. സലീം, അഷറഫ് മുപ്പറ്റ, യു.കെ. ഹാഷിം പ്രസംഗിച്ചു. സുല്‍ഫി മാമ്പറ്റ,എ കെ ഹര്‍ഷല്‍,വി.എ സിദ്ധീഖ്, വി വി മുജീബ്, കെ കബീര്‍ ബാബു,വി ബദറുദ്ദീന്‍, പി.പി. മുഹമ്മദ്,ആസ്റ്റര്‍ വളണ്ടിയേഴ്‌സ് ലീഡര്‍ ബി മുഹമ്മദ് ബഷീര്‍, മാര്‍ക്കറ്റിംഗ് മേധാവി നൗഷാദ്,എന്‍.കെ. ഹാറൂണ്‍ ,അക്ബര്‍ ഗൂഢ ലായ് നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *