ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു
ബത്തേരി : ഇന്ത്യന്‍ ചെസ് അക്കാദമിയുടെ നേതൃത്വത്തില്‍ എക്‌സൈസ് വിമുക്തി മിഷന്റെയും ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജിന്റെയും സഹകരണത്തോടെ നടത്തുന്ന വലിയകത്ത് അബ്ദുറഹ്‌മാന്‍ ആന്‍ഡ് കൊട്ടാരത്തില്‍ മാധവന്‍ നായര്‍ മെമ്മോറിയല്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ സജിത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.കെ. സദാശിവന്‍ സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ ചെസ് അക്കാദമി പ്രസിഡന്റ് പി.എസ്. വിനീഷ് അധ്യക്ഷനായി.
എക്‌സൈസ് വിമുക്തി മിഷന്‍ വയനാട് ജില്ല കോഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം, വി.എ.സലീം, ചന്ദ്ര ബാബു, ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുനില്‍,വിമുക്തി മിഷന്‍ താലൂക്ക് കോഡിനേറ്റര്‍ നിക്കോളസ് ജോസ് മുതലയായവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇന്ത്യന്‍ ചെസ് അക്കാദമി സെക്രട്ടറി വി.ആര്‍. സന്തോഷ് നന്ദി പ്രകാശനം നടത്തി.





Leave a Reply