September 11, 2026

220 -ാമത് പഴശ്ശിദിനാചരണം സംഘടിപ്പിച്ചു

0
site-psd-553
By ന്യൂസ് വയനാട് ബ്യൂറോ

 

പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി പഴശ്ശി കുടീരത്തില്‍ 220-ാമത് പഴശ്ശി ദിനാചരണം നടത്തി. എഴുത്തുകാരനും ഗവേഷകനുമായ രാമചന്ദ്രന്‍ കണ്ടാമല പഴശ്ശി ദിനാചരണം ഉദ്ഘാടനം ചെയ്തു. കര്‍ഷകരെയും ഗോത്ര വര്‍ഗ്ഗക്കാരെ യും അണിനിരത്തി പഴശ്ശി നടത്തിയ പോരാട്ടം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പ്രാധാന്യത്തോടെ അടയാളപ്പെടുത്തണമെന്നും പഴശ്ശി സമരത്തിന്റെ പ്രസക്തി ജനകീയ പങ്കാളിത്തമായിരുനെന്നും മുഖ്യപ്രഭാഷണത്തില്‍ ചരിത്രകാരന്‍ ഡോ പി.ജെ വിന്‍സന്റ് പറഞ്ഞു. പഴശ്ശി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഓര്‍മ്മദിനാചരണത്തിന് തുടക്കം കുറിച്ചു.

ചൂട്ടക്കടവിലെ ടിപ്പുവിന്റെ മരുന്നറ പരിസരത്ത് നിന്നും പഴശ്ശികുടിരത്തിലേക്ക് സ്മൃതി യാത്ര നടത്തി. പഴശ്ശി രാജാവിന്റെ പൈതൃകവും സമര പരമ്പരകളും പുതുതലമുറയ്ക്ക് ആഴത്തില്‍ പരിചയപ്പെടാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിഷയാധിഷ്ഠിത സെമിനാറുകള്‍ സംഘടിപ്പിച്ചു. പഴശ്ശി സമരങ്ങളുടെ സമകാലിക പ്രസക്തി, പഴശ്ശി സമരങ്ങളില്‍ ഗോത്ര വിഭാഗത്തിന്റെ പങ്ക്, പഴശ്ശി സമരങ്ങളുടെ കാര്‍ഷിക പശ്ചാത്തലം- പുതു ചരിത്ര വായന, കേരള ചരിത്രത്തില്‍ പഴശ്ശി സമരങ്ങളുടെ സ്വാധീനം, പഴശ്ശി സമരങ്ങളുടെ മതേതര മുഖം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാര്‍ അവതരിപ്പിച്ചു.

മാനന്തവാടി പഴശ്ശി കുടീരത്തില്‍ നടന്ന പരിപാടിയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. സുരേഷ് ബാബു അധ്യക്ഷനായി. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, കണ്ണൂര്‍ സര്‍വകലാശാല, ബി.എഡ് സെന്റര്‍ കോഴ്‌സ് ഡയറക്ടര്‍ എം.പി അനില്‍, മാനന്തവാടി വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.സി തോമസ്, മാനന്തവാടി പ്രസ്സ് ക്ലബ് പ്രതിനിധി കെ.എം ഷിനോജ്, പഴശ്ശി കുടിരം മാനേജര്‍ ഐ.ബി ക്ലമന്റ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *