ജില്ലാ പഞ്ചായത്ത്; പടിഞ്ഞാറത്തറത്തറയെ ഇത്തവണ ഇടത് ഇളക്കുമോ?
Oplus_131072
പടിഞ്ഞാറത്തറ: യുഡിഎഫ് കോട്ടയായ പടിഞ്ഞാറത്തറ ഡിവിഷനെ ഇളക്കുവാൻ ആർജെഡി സ്ഥാനാർത്ഥിയെ ഇറക്കി ഇടത് പക്ഷത്തിൻ്റെ ശ്രമം സജീവം.
പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകൾ മുഴുവനായി ഉൾകൊള്ളുന്നതാണ് ജില്ല പഞ്ചായത്തിലെ പടിഞ്ഞാറത്തറ ഡിവിഷൻ. പടിഞ്ഞാറത്തറ പഞ്ചായത്തിലെ 18 വാർഡും തരിയോട് പഞ്ചായത്തിലെ 14 വാർഡും ഇതിൽ ഉൾകൊള്ളുന്നു. ഈ രണ്ട് പഞ്ചായത്തുകളും നിലവിൽ യു.ഡി.എഫിന്റെ കൈയിലാണ്. യു.ഡി.എഫ്. ലീഗിന്റെ കമലാ രാമൻ യു.ഡി.എഫിനായി ഏണി ചിഹ്നത്തിലും
ആർ.ജെ.ഡിയുടെ ശാരദ മണിയൻ റാന്തൽ വിളക്ക് അടയാളത്തിൽ എൽ.ഡി.എഫിനായും കളത്തിലുണ്ട്. താമര ചിഹ്നത്തിൽ ബി.ജെ.പിയുടെ ചന്ദ്രികയുമുണ്ട്.





Leave a Reply