പി കെ ഗോപാലൻ അനുസ്മരണം നടത്തി ഐ എൻ ടി യു സി
കൽപ്പറ്റ :മുതിർന്ന കോൺഗ്രസ് നേതാവും ഐഎൻടിയുസി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടുമായിരുന്ന പി കെ ഗോപാലന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങ് നടത്തി. നിസ്വാർത്ഥനായ തൊഴിലാളി പ്രവർത്തകനും മികവുറ്റ സംഘാടകനു മായിരുന്നു പി കെ ഗോപാലൻ എന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി പറഞ്ഞു.ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു, ഗിരീഷ് കൽപ്പറ്റ, കെ കെ രാജേന്ദ്രൻ, പി കെ മുരളി,സെബാസ്റ്റ്യൻ കൽപ്പറ്റ,കെ വാസു,സുനീർ ഇതിക്കൽ, ശ്രീജിത്ത് കുപ്പാടിത്തറ, സതീശൻ കല്ലായ്മൽ, മുഹമ്മദ് ഫെബിൻ എന്നിവർ സംസാരിച്ചു





Leave a Reply