June 10, 2026

21-ാമത് ദേശവിളക്ക് മഹോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മ്മം നടത്തി

0
IMG_20251214_165808
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: മണിയന്‍കോട്ടപ്പന്‍ ക്ഷേത്ര ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളുടെയും,മുണ്ടേരി ധര്‍മ്മ സേവാ സംഘത്തിന്റെയും നേതൃത്വത്തില്‍ നടത്തുന്ന 21-ാമത് ദേശവിളക്ക് മഹോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മ്മം നടത്തി. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കമല്‍ കുമാര്‍, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് രാജേഷ് സി. എം, വൈസ് പ്രസിഡണ്ട് വി.കെ. രാജന്‍, സെക്രട്ടറി പി.പി, വാസുദേവന്‍, ശ്രീ ധര്‍മ്മശാസ്താ സേവാ സംഘം സെക്രട്ടറി പി. ആദര്‍ശ് മുരളി, മുണ്ടേരി മഹല്ല് ഖാസി അബ്ദുള്‍ വാസ്വിഅ ,പ്രസിഡണ്ട് ഖാദിരി റസാഖ് ഹാജി, സെക്രട്ടറി ഇബ്രാഹിം ഹാജി, സി കെ നൗഷാദ്. മാരിയമ്മന്‍ ക്ഷേത്ര മാതൃസമിതി അംഗങ്ങള്‍, അയ്യപ്പന്‍ വിളക്ക് ആഘോഷ കമ്മിറ്റി അംഗങ്ങള്‍ മണിയന്‍കോട്ടപ്പന്‍ ക്ഷേത്ര മാതൃസമിതി അംഗങ്ങള്‍ മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വേലത്തൂര്‍ ഗോപാലക്കുറുപ്പ് ക്ഷേത്രസന്നിധിയില്‍ കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *