വാളാട് ആക്രമണം പൊലീസിനെതിരെ നടപടി വേണം- യു.ഡി.എഫ്
മാനന്തവാടി :തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ തങ്ങളുടെ പ്രവർത്തകരെ വാളാട് അങ്ങാടിയിൽ വെച്ച് അകാരണമായി മർദ്ദിച്ച പൊലീസിനെതിരെ നടപടി വേണമെന്ന് യു.ഡി.എഫ്.തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവിശ്യപ്പെട്ടു.സി.പി.എം.ആ ഹ്ലാദ പ്രകടനത്തിന് ഡി.ജെ. അനുമതി നൽകുകയും തങ്ങൾക്ക് നിഷേധിക്കുകയുമായിരുന്നു. സമാധാനപരമായി നടത്തിയ പ്രകടനത്തെ സി.പി.എം പ്രവർത്തകർ അക്രമിച്ചപ്പോൾ പൊലീസ് നോക്കി നിൽക്കുകയും പിന്നീട് സി.പി.എം.പ്രാദേശിക നേതാവിൻ്റെ നിർദ്ദേശപ്രകാരം പൊലീസ് തങ്ങളുടെ പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.പൊലീസുകാർക്കെതിരെ നടപടി ആവിശ്യപ്പെട്ട് ഉന്നത അധികാരികൾക്ക് പരാതി നൽകും. തുടർ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കും.വാർത്താ സമ്മേളനത്തിൽ നേതാക്കളായ എം.ജി ബിജു, പി.എ.ഇബ്രായി, കെ.ജോൺസൺ, കെ.സിദ്ധിഖ് ടോം മാത്യു എന്നിവർ പങ്കെടുത്തു





Leave a Reply