പൂതാടിയിലും മൂപ്പൈനാടും ക്ലൈമാക്സിൽ മുന്നണികൾക്ക് പ്രസിഡൻ്റ് സ്ഥാനം നഷ്ടപ്പെട്ടു.
കൽപ്പറ്റ: തുല്യ കക്ഷിനിലയിലുള്ള പൂതാടിയിലും ഭൂരിപക്ഷമുള്ള മൂപ്പനാടും പ്രസിഡൻ്റ് സ്ഥാനം മുന്നണികൾക്ക് നഷ്ടപ്പെട്ടു.
മൂപ്പൈനാട്ടിൽ ഭൂരിപക്ഷമുള്ള എല്‍ഡിഎഫിന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫി ന്റെ ഒരുവോട്ട് അസാധുവായി. ഇതോടെ ഇരുമുന്നണികള്‍ക്കും 8 വോട്ടുകള്‍ എന്ന സമനില വന്നതോടെ നറുക്കെടുപ്പിലൂടെ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തപ്പോള്‍ യൂ ഡി എഫിന് നറുക്ക് വീണു. ലീഗ് പ്രതിനിധി വി.സിസുധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി.
പൂതാടി ഗ്രാമപഞ്ചായത്തില്‍ യൂഡിഎഫി നും എല്‍ഡിഎഫിനും 10 വീതം തുല്യ സീറ്റായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. ഇതോടെ 9 നെതിരെ 10 വോട്ടുകള്‍ നേടി എല്‍ഡിഎഫ് പ്രസിഡണ്ട് സ്ഥാനം നേടി. ഇ.കെ ബാലകൃഷ്ണൻ പ്രസിഡൻ്റായി. മുന്‍ പനമരം ബ്ലോക്ക് പഞ്ചായത്തംഗമായിരന്നു.





Leave a Reply