വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കണം: ഹയർ സെക്കൻഡറി സ്റ്റുഡന്റ്സ് കോൺഫറൻസ്
കൽപ്പറ്റ: കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ മികച്ച മുന്നേറ്റങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഉന്നത വിദ്യാഭ്യാസ രംഗത്ത് വയനാട് ജില്ല ഇന്നും അവഗണന നേരിടുകയാണ്. ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കുന്ന ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ തുടർപഠനത്തിനായി ഇതര ജില്ലകളെ ആശ്രയിക്കേണ്ടി വരുന്നതും നീറ്റ് , ജെ ഇ ഇ തുടങ്ങിയ എൻട്രൻസ് പരീക്ഷകൾക്ക് മികച്ച പരിശീലന കേന്ദ്രങ്ങൾ ഇല്ലാത്തതും ഉൾപ്പെടെ വിദ്യാർത്ഥികളെ പൊറുതിമുട്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് വയനാടിനെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയിൽ നിന്നും മോചിപ്പിക്കാൻ ത്രിതല പഞ്ചായത്തുകളിലെ പുതിയ ഭരണസമിതികൾ ഇടപെടണമെന്ന് കെ എൻ എം മർകസുദ്ദഅവ വിദ്യാർത്ഥി വിഭാഗമായ എം എസ് എം , ഐ ജി എം ജില്ലാ സമിതികൾ സംഘടിപ്പിച്ച ഹയർ സെക്കൻ്ററി സ്റ്റുഡൻസ് കോൺഫറൻസ് (ഹൈസക്) ആവശ്യപ്പെട്ടു.
എം എസ് എം ജില്ലാ സെക്രട്ടറി സനാബിൽ ഷംസു അധ്യക്ഷനായിരുന്നു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഹാസിൽ മുട്ടിൽ ഉദ്ഘാടനം ചെയ്തു. ഖലീലുർറഹ് മാൻ ഫാറൂഖി, മുഫ്ലിഹ് കുട്ടമംഗലം, ഷറീന ടീച്ചർ , സാജിദ് റഹ്മാൻ ഫാറൂഖി , അബ്ദുൾ ജലീൽ മദനി , മിസ്ബ ഫാറൂഖി, ആയിഷ ഹുദ ,ആദിൽ നസീഫ് ഫാറൂഖി , തമന്ന ഷാൻ, ആയിഷ തസ്നിം , അബ്ദുസ്സലാം മുട്ടിൽ, റെജ ഫാത്തിമ അമ്പലവയൽ എന്നിവർ പ്രസംഗിച്ചു.





Leave a Reply