മെന്റർ ടീച്ചർമാർക്ക് അവബോധ ക്ലാസ് സംഘടിപ്പിച്ചു
കല്പറ്റ :പട്ടികവർഗ്ഗ വികസന ഓഫീസിന്റെ അഭിമുഖത്തിൽ സുൽത്താൻബത്തേരി താലൂക്കിലെ വിവിധ സ്കൂളുകളിൽ പ്രവർത്തിക്കുന്ന മെന്റർ ടീച്ചർമാർക്കായി അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. താലൂക്ക് പരിധിയിലുള്ള എല്ലാ സ്കൂളുകളിലെയും പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക, കൊഴിഞ്ഞുപോക്ക് തടയുക, ഹാജർ നിലവാരക്കുറവ് പരിഹരിക്കുക, കുട്ടികളുടെ അപകർഷതാ ബോധം മാറ്റി ആത്മവിശ്വാസം ഉയർത്തി വിദ്യാലയങ്ങളിലേക്ക് ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തിയ സംവാദ പരിപാടി സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫീസർ കെ.കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസർ ഷിജിത അധ്യക്ഷയായ പരിപാടിയിൽ സുൽത്താൻ ബത്തേരി സർവജന സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ നാസർ, സുൽത്താൻ ബത്തേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.എസ് ശ്രീനാഥ്, പുൽപള്ളി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.





Leave a Reply